മകന് അച്ഛനെ കഴുത്തുഞെരിച്ചു കൊന്നു
കുടുംബവഴക്കിനെ തുടര്‍ന്ന് മകന് പിതാവി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരമന ശാസ്ത്രിനഗര്‍ കുഴിവിളവീട്ടില്‍ രവീന്ദ്രന് നായര്‍ (58)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ മകന് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാര്യയുടെ മരണശേഷം രവീന്ദ്രന് നായര്‍ ഒറ്റയ്ക്ക് ഒരു ലോഡ്ജില്‍ താമസിച്ച് വരികയായിരുന്നു. ഇന്നലെ രാത്രിയില്‍ മദ്യലഹരിയില്‍ രവീന്ദ്രന് നായര്‍ താമസിക്കുന്ന ലോഡ്ജിലെത്തിയ രാജേഷ് രവീന്ദ്രന് നായരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തോര്‍ത്ത് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്.