ഡിവൈഎഫ്‌ഐക്കെതിരായ മാന നഷ്ടക്കേസ് കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈബി ഈഡന്‍ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 മെയ് 2022 (17:25 IST)
സോളാര്‍ കേസില്‍ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേര്‍ത്ത് ഡിവൈഎഫ്‌ഐ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ചു ഹൈബി ഈഡന്‍ എം.പി നല്‍കിയ കേസ് കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈബി ഈഡന്‍ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ. ഹൈബി ഈഡനും സാക്ഷികളും നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസ് തള്ളിയത്. നിരവധി രേഖകള്‍ പരിശോധിക്കുകയും  സാക്ഷികളെ വിസ്തരിക്കുകയും ചെയ്തശേഷമാണ് കോടതി ഹൈബി ഈഡന്റെ കേസ് തള്ളിയത്. 
 
സോളാര്‍ കേസില്‍ ഒട്ടനവധി കോണ്‍ഗ്രസ്സ് നേതാക്കളുടെ കൂടെ തുടക്കം മുതല്‍ പറഞ്ഞു കേട്ട പേരാണ് ഹൈബി ഈഡന്റേതെന്നും ഏറ്റവുമൊടുവില്‍ സോളാര്‍ പീഡന പരാതിയെ തുടര്‍ന്ന് ഒരു മാസം മുന്നേ ഹൈബി ഈഡന്‍ താമസിച്ച എം.എല്‍.എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി നേരിട്ടെത്തി സി.ബി. ഐ ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരിച്ചിരുന്നതായും ഡിവൈഎഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍