ജനാധിപത്യ രീതിയിൽ സിപിഎമ്മിന് ശവമഞ്ചമൊരുക്കും: ശോഭാ സുരേന്ദ്രൻ

ചൊവ്വ, 28 ഫെബ്രുവരി 2017 (14:26 IST)
ആർഎസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ. ജനാധിപത്യ രീതിയിൽ തന്നെ സിപിഎമ്മിന് ശവമഞ്ചമൊരുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 
 
മംഗലാപുരത്ത് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് തടയുമെന്ന് ആർഎസ്എസ് അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ആ നിലപാടിൽ നിന്ന് അവര്‍ പിന്മാറുകയും, പരിപാടിയിൽ പങ്കെടുത്ത പിണറായിയുടെ പരിഹാസവും രൂക്ഷ വിമർശനങ്ങളും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക