എസ് എന്‍ ഡി പിയുമായി ശത്രുതയോ അകല്‍ച്ചയോ ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മും എസ് എന്‍ ഡി പിയും ശത്രുതയിലാണെന്ന വാദം ശരിയല്ല. എസ് എന്‍ ഡി പിയിലെ ഒരു വിഭാഗത്തിന്റെ ആര് എസ് എസ് നിലപാടിനെതിരെയാണ് സി പി എം നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്ന സി പി എമ്മുമായി ആരും കൂട്ടു കൂടരുത്. സാമുദായിക സംഘടനകളുടെ ഇത്തരത്തിലുള്ള നിലപാടുകളെ എല്ലാക്കാലത്തും സി പി എം എതിര്‍ത്തിട്ടുണ്ട്. ഈ മാസം 26 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ വര്‍ഗീയതക്കെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ പ്രചാരണം സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.