പാമ്പ് കടിയേറ്റ ഭാഗത്ത് തുണി കൊണ്ട് മുറുക്കി കെട്ടുന്നത് ശരിയാണോ?

ചൊവ്വ, 1 ഫെബ്രുവരി 2022 (13:03 IST)
പാമ്പ് കടിയേറ്റ ഭാഗത്ത് തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളില്‍ ആണ് കടി ഏറ്റതെങ്കില്‍ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീര്‍വീക്കം വന്നാല്‍ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെങ്കില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം. പാമ്പ് കടിയേറ്റ ഭാഗം അധികം അനക്കരുത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍