ഫയൽ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു; സംഭവം മലപ്പുറത്തെ ഡിഡിഇ ഓഫീസിൽ

ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (10:12 IST)
ഓഫീസിൽ ഫയലുകൾ തിരിയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. മലപ്പുറം ഡിസിഇ ഓഫീസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രമഹ്ണ്യനാണ് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകി വിടുകയും ചെയ്തു. 
 
ഓഫീസിന്റെ വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന ഫയലുകൾ തിരയുന്നതിനിടെയിലാണ് അപകടമുണ്ടായത്. ഇതിന് മുൻപും ഓഫീസിനുള്ളിൽ തിരയുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇതിന് മുൻപും ഓഫീസിനുള്ളിൽ പാമ്പിനെ കണ്ടിട്ടുണ്ടെന്നാണ് ഇവിടുത്തെ ജീവനക്കാർ പറയുന്നത്. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാർക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം ഒരു ജീവനക്കാരിയുടെ ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍