ബിജെപി ബന്ധം; വെള്ളാപ്പള്ളിക്കെതിരെ ശിവഗിരി മഠം

ചൊവ്വ, 4 ഓഗസ്റ്റ് 2015 (18:12 IST)
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ശിവഗിരി മഠത്തിന്റെ പ്രമേയം. മതത്തിന്റെ പേരില്‍ ആരും രാഷ്ട്രീയ ലാഭം കൊയ്യേണ്ടെന്ന് ശിവഗിരി മഠം കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രമേയത്തിലൂടെ പറഞ്ഞു.

ഒരു രാഷ്ട്രീയക്കാര്‍ക്കും ശ്രീനാരായണീയരെ അടിയറവ് വെക്കില്ല. ശ്രീനാരായണീയ ചട്ടങ്ങള്‍ കാറ്റില്‍ പറത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും പ്രമേയത്തില്‍ പറയുന്നു.
എസ്എന്‍ഡിപി നല്‍കുന്ന വിവാഹ പത്രികക്ക് ബദലായി ശിവഗിരി മഠം നേരിട്ട് വിവാഹപത്രിക നല്‍കുമെന്നും പ്രമേയത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക