വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ഡിസം‌ബര്‍ 2022 (19:15 IST)
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബായില്‍ വച്ചാണ് താരം വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. ഷൈനിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. നിലവില്‍ ദുബായ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് ഷൈന്‍ ടോം ചാക്കോ. 
 
നടനെ കയറ്റാതെ വിമാനം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നടന്റെ അസ്വഭാവികമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിമാനജീവനക്കാരാണ് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതും എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറിയതും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍