എന്നാല്‍ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഷാജഹാന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേ തുടര്‍ന്ന് ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.സമരത്തിൽ തള്ളിക്കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ ജാമ്യമില്ലാത വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തു.