സ്വയംതൊഴിൽ സംഘങ്ങൾക്കുള്ള പണം തട്ടിപ്പ് : മുഖ്യ ആസൂത്രക പിടിയിൽ

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (17:16 IST)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സ്വയം തൊഴിൽ സംഘങ്ങൾക്ക് നൽകുന്ന തുക അതിന്റെ  ഗുണഭോക്താക്കൾ അറിയാതെ തട്ടിയെടുത്ത കേസിലെ മുഖ്യ ആസൂത്രകയായ മുട്ടത്തറ പുത്തൻപള്ളി മൂന്നാറ്റുമുക്ക് അശ്വതി ഭവനിൽ സിന്ധു എന്ന 54 കയറിയാണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്.
 
പതിനഞ്ചു ലക്ഷം രൂപയാണ് ഇവർ ഈയിനത്തിൽ തട്ടിയെടുത്തത്. സംരംഭം തുടങ്ങാൻ സംഘാടക സമിതി ഉണ്ടാക്കിയതും രേഖകൾ ഒപ്പിട്ടു വാങ്ങാൻ മുൻകൈ എടുത്തതും ഇവരാണെന്ന് പോലീസ് അറിയിച്ചു. 20 പേരിൽ നിന്നായി 35 ലക്ഷം രൂപയാണ് പ്രതികളെല്ലാം കൂടി തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ടു മുരുക്കുംപുഴ സ്വദേശിയായ റജില മുമ്പ് പിടിയിലായിരുന്നു. ഇന്ത്യൻ ബാങ്ക് ഈഞ്ചയ്ക്കൽ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ മൂന്നു പേരെ കൂടി ഇതുമായി ബബന്ധപ്പെട്ട കേസിൽ പിടികൂടാനുണ്ട്.
 
സംഘങ്ങൾക്ക് സ്വയം തൊഴിൽ ലഭിക്കുന്നതിനായി ലഭിക്കുന്ന വായ്പ ഇടനില നിന്ന് പ്രതികൾ തട്ടിയെടുത്ത് എന്നാണു പോലീസ് അറിയിച്ചത്. ഇത്തരം സംരംഭങ്ങൾക്ക് അഞ്ചു ലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ മമൂന്നേമുക്കാൽ ലക്ഷം രൂപ കോര്പ്പറേഷൻ സബ്സിഡിയാണ്. ബാക്കി ഒന്നേകാൽ ലക്ഷം രൂപ സംരംഭകർ തിരിച്ചടയ്ക്കണം. നാല് പേര് ചേർന്നുള്ള ഏഴു ഗ്രൂപ്പുകളാണുണ്ടായിരുന്നത്. ബാങ്ക് വഴിയാണ് തുക നൽകുന്നത്. പക്ഷെ ഈ സംരംഭകർക്കൊന്നും തന്നെ പണം ലഭിച്ചില്ല, പകരം ഇത് ഇടനിലക്കാരുടെ അക്കൗണ്ടിലേക്കാണ് പോയത്.
 
സംഭവത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയതാണ് ആരോപണം ഉയർന്നിട്ടുണ്ട്. ഇവർ വര്ഷങ്ങളായി സ്ത്രീകളുടെ സ്വയം തൊഴിൽ വായ്പ തട്ടിപ്പിന് നേതൃത്വം നൽകിയതായി മ്യൂസിയം പോലീസ് മുമ്പ് കണ്ടെത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍