കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് യെച്ചൂരി

ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (19:05 IST)
കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു അദ്ദേഹം പറഞ്ഞു.

കോടതി കാരായിമാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടില്ല. അവര്‍ കുറ്റാരോപിതര്‍ മാത്രമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു. കാരായിമാര്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ പ്രതിഛായക്കു മങ്ങലേല്‍പ്പിക്കുമോ എന്ന ചോദ്യത്തിനു അത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ മറുപടി.  

വെബ്ദുനിയ വായിക്കുക