സുരക്ഷാവീഴ്ച: ദശലക്ഷ കണക്കിന് എടിഎം കാര്‍ഡുകള്‍ ബ്ലോക് ചെയ്തു; ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരം ഉപഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡ്

വ്യാഴം, 20 ഒക്‌ടോബര്‍ 2016 (18:14 IST)
സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ദശലക്ഷ കണക്കിന് എ ടി എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. എസ് ബി ഐ, എച്ച് ഡി എഫ് സി, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്കുകളാണ് എ ടി എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്.
 
ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വ്വീസ് കമ്പനിയാണ് എ ടി എം കാര്‍ഡുകളും എ ടി എം മെഷീനുകളും നിര്‍മ്മിക്കുന്നത്. ഈ കമ്പനിയില്‍ നിന്നും കാര്‍ഡുകളുടെ സുരക്ഷാവിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വിവരം നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് 32 ലക്ഷത്തോളം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.
 
26 ലക്ഷം വിസ/മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷം റുപേ കാര്‍ഡുകളും ബ്ലോക്ക്​ ചെയ്​തിട്ടുണ്ട്. നേരത്തെ തന്നെ എസ് ബി ഐ 6.25 ലക്ഷത്തോളം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. ബ്ലോക്ക് ചെയ്യപ്പെട്ട കാര്‍ഡുകള്‍ക്ക് പകരം പുതിയ കാര്‍ഡുകള്‍ നല്കിക്കൊണ്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക