സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് അലോട്ട്‌മെന്റ് ഇന്നുമുതല്‍

ചൊവ്വ, 5 ജൂലൈ 2016 (08:25 IST)
സംസ്ഥാനത്ത് 2016ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ചൊവ്വാഴ്ച തുടങ്ങും. നിലവിലെ ഹയര്‍ ഓപ്‌ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.
 
രണ്ടാംഘട്ടത്തില്‍ എഞ്ചിനിയറിംഗ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകള്‍ക്കു പുറമെ എം ബി ബി എസ്, ബി ഡി എസ്, മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേക്ക് കൂടി അലോട്ട്‌മെന്റ് നടത്തും. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കില്ല.

വെബ്ദുനിയ വായിക്കുക