എസ്എഫ്ഐ, ഡിവൈഎഫ്ഐ, കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ എസ്ഡിപിഐക്കാരെന്ന് രഹസ്യാന്വേഷണ വിഭാഗം

വ്യാഴം, 5 ജൂലൈ 2018 (07:44 IST)
എസ്എഫ്ഐ, ഡിവൈഎഫ്ഐ, കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ എസ്ഡിപിഐക്കാർ നുഴഞ്ഞ് കയറി പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. 
 
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സംഭവവികാസങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അതിജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
 
ഡിവൈഎഫ്ഐയിലോ കോൺഗ്രസിലോ എസ്‌ഡിപിഐക്കാർക്ക് ചേരാം, പക്ഷേ എന്തെങ്കിലും ആവശ്യം വരുമ്പോൾ അവരുടെ കൂടെ നിക്കണമെന്നുമാത്രം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ആശംസകളുമായി എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ് ഉയർന്നതും വീടുകയറി പ്രചാരണം നടത്തിയതുമെല്ലാം രഹസ്യാന്വേഷണ വിഭാഗക്കാർ ജാഗ്രതയോടെയാണ് നിരീക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍