ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലിനായി സരിത കാത്തിരിക്കുന്നു. സരിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണെന്നും വിവരങ്ങള്‍ അറിയാന്‍ ആകാംഷയുണ്ടെന്നും സരിതാ എസ് നായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ കാറിടിച്ച് പരുക്കേറ്റ ആളെ സന്ദര്‍ശിക്കാന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു സരിത.
ദൃശ്യങ്ങള്‍ പുറത്തു വന്നതില്‍ രണ്ടു തരം സാധ്യതകളാണുള്ളത്. ഒന്നും പറയാനാവില്ല. തന്റെ ലാപ്‌ടോപ്പ് പോലീസ് കസ്റ്റഡിയിലെടുത്തതാണ്. ഇതിലെ വിവരങ്ങള്‍ സോളാര്‍ കേസിന്റെ തുടക്കത്തില്‍ തന്നെ നശിപ്പിച്ചിരുന്നു. അത് തിരിച്ചെടുക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും സരിതപറഞ്ഞു. സോളാര്‍ കേസിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക് പി സി ജോര്‍ജിന് അതറിവുണ്ടാകുമെന്നും സരിത എസ് നായര്‍ വ്യക്തമാക്കി.