വാട്ട്‌സ് ആപ്പില്‍ സരിതയെ കണ്ടവര്‍ക്ക് അഴിയെണ്ണാം!

ബുധന്‍, 15 ഒക്‌ടോബര്‍ 2014 (16:00 IST)
സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുടെ നഗ്ന ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പില്‍ കണ്ടവര്‍ക്ക് അഴിയെണ്ണാം. എത്രപേരുടെ നെഞ്ചിടിക്കുമെന്നും അറസ്റ്റ് ആകുമെന്നും കണ്ടറിയാം. സരിത പത്തനംതിട്ട കോടതിയില്‍ നല്‍കുന്ന പരാതി പ്രകാരം പൊലീസ് നടപടി തുടങ്ങിയാല്‍ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിനു മലയാളികള്‍ പ്രതിപ്പട്ടികയില്‍ വരിക.  
 
ഫോണില്‍നിന്നു  ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞാലും ആരൊക്കെയാണ് വിഡിയോ പങ്കുവയ്ക്കുകയോ പുറത്തേക്ക് അയച്ചു കൊടുക്കുകയോ ചെയ്തത് എന്നു പൊലീസിന് താല്‍പര്യമുണ്ടെങ്കില്‍ കണ്ടെത്താനാവുമെന്ന് ഐടി വിദഗ്ധര്‍ പറയുന്നു. വാട്ട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഐടി ആക്ടിലെ 67 (എ), 1986ലെ ഇന്‍ഡീസന്റ് റപ്രസന്റേഷന്‍ ഓഫ് വിമണ്‍ ആക്ടിലെ  സെക്ഷന്‍ മൂന്ന് (ആറ്), ഐപിസി 468, 469, കേരള പൊലീസ് ആക്ടിലെ 119 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണു കോടതിയില്‍ പരാതി നല്‍കിയത്.  
 
ഇത്തരം ദൃശ്യങ്ങളുടെ പ്രദര്‍ശനവും പ്രസരണവും പരസ്യപ്പെടുത്തലും ഐടി ആക്ടിലെ 67 (എ) വകുപ്പിന്റെ പരിധിയില്‍ വരും. വസ്ത്രം മാറുന്ന ദൃശ്യത്തിന് ഇന്‍ഡീസന്റ് റപ്രസന്റേഷന്‍ ഒാഫ് വിമണ്‍ ആക്ടിലെ വകുപ്പാണു ബാധകമാവുക. വാട്ട്സ്ആപ്പ് മെസേജ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ പിന്നീടു വീണ്ടെടുക്കാനാവില്ലെന്ന ധാരണ തെറ്റാണെന്നു സൈബര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐടി ആക്ട് 67 (എ) വകുപ്പു പ്രകാരം കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക