സീനിയര്‍ താരങ്ങള്‍ പീഡിപ്പിച്ചെന്ന് സായിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികള്‍
വെള്ളി, 22 മെയ് 2015 (19:21 IST)
സീനിയര്‍ താരങ്ങള്‍ പീഡിപ്പിച്ചെന്ന് സ്പോര്‍ട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ, ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥികള്‍. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. അടിവസ്‍ത്രങ്ങള്‍ കഴുകിച്ചു. കഠിനമായ ജോലികളും ചെയ്യിച്ചു. നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. സഹികെട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും കായികതാരങ്ങള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനൊടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. ആത്മഹത്യയ്ക്ക് ശ്രമിച്ച മൂനുപേരില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ സായില്‍ പീഡനം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികള്‍ തന്നെ ഇക്കാര്യം പറഞ്ഞത് ഗൌരവം വര്‍ധിപ്പിച്ചിട്ടുണ്ട്.
നേരത്തെ സായില്‍ ആത്മഹത്യാ ശ്രമം ഉണ്ടായതിനു പിന്നില്‍ റാഗിംഗ് അല്ല എന്ന് സായി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായാണ് ഇപ്പോഴത്തെ ഇവരുടെ നിലപാട്. കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.