വൃശ്ചികം ഒന്നിന് തുടങ്ങുന്ന ഇത്തവണത്തെ മണ്ഡലകാല പൂജയ്ക്ക് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ആലോചന. ഇതിനൊപ്പം ഭക്തര്‍ക്ക് കോവിഡ് ബാധ ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രമാവും പ്രവേശനം നല്‍കുക. ഇതുമായി ബന്ധപ്പെട്ട വരുന്ന തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനം ഉണ്ടാവും എന്നാണ് അറിയുന്നത്.