ശബരിമലയില്‍ മലയാളി ബ്രാഹ്മണന്‍ തന്നെ മേല്‍ശാന്തിയായാല്‍ മതിയെന്ന് കേരള ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 28 ഫെബ്രുവരി 2024 (09:17 IST)
ശബരിമലയില്‍ മലയാളി ബ്രാഹ്മണന്‍ തന്നെ മേല്‍ശാന്തിയായാല്‍ മതിയെന്ന് കേരള ഹൈക്കോടതി. കൂടാതെ ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അപേക്ഷകളെല്ലാം ഹൈക്കോടതി തള്ളി. നേരത്തെ മലയാളി ബ്രാഹ്മണന്‍ മാത്രം ശബരിമലയില്‍ മേല്‍ശാന്തിയായിരുന്നാല്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. നിരവധിപേരാണ് ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
 
അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 2021മെയ് 27നാണ് ശബരിമലയിലും മാളികപ്പുറം ക്ഷേത്രത്തിലും ശാന്തിക്കാരനെ നിയമിക്കാന്‍ മലയാള ബ്രാഹ്മണരില്‍പ്പെട്ടവരെ മാത്രം തേടിക്കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ 14,15,16, 17,21 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് കാട്ടി അഭിഭാഷകനായ ബി.ജി. ഹരീന്ദ്രനാഥ് പരാതി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍