തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. കൂടാതെ നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.