ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പത്മകുമാറിന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യ അപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 ഡിസം‌ബര്‍ 2025 (09:03 IST)
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യ അപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യമായിട്ടാണ് ജാമ്യ അപേക്ഷ നല്‍കുന്നത്. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ എല്ലാം കോടതി തള്ളിയിരുന്നു.
 
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികളില്‍ ആര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കുന്നുണ്ട്. ദ്വാരപാലക ശില്‍പ കവര്‍ച്ച കേസിലാണ് പത്മകുമാര്‍ ജാമ്യത്തിനായി അപേക്ഷിച്ചത്. കട്ടിള പാളി കേസില്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.
 
അതേസമയം കേസില്‍ നേരത്തെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് വാസുവിന്റെ ജാമ്യ അപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. സ്വര്‍ണം പൊതിഞ്ഞതിന് രേഖകളില്ലെന്നായിരുന്നു ജാമ്യം ഹര്‍ജിയില്‍ വാസുവിന്റെ പ്രധാന വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍