തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്കു കെഎസ്ആര്‍ടിസി ആദ്യഘട്ടത്തില്‍ 450 ബസുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസിന് ഓരോ മിനിറ്റിലും മൂന്ന് ബസുകള്‍ വീതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ ബസ് സൗകര്യം ഒരുക്കും. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു മാത്രമായി 202 ബസുകളാണ് എത്തിച്ചിട്ടുള്ളത്. ലോ ഫ്‌ളോര്‍ എസി, ലോഫ്‌ലോര്‍ നോണ്‍ എസി ബസുകള്‍ ഉള്‍പ്പെടെ ശബരിമലയില്‍ സര്‍വീസ് നടത്തുന്നുണ്ട്.