‘ആർത്തവമുള്ളപ്പോൾ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുണ്ട്, അതിന്റെ പേരിൽ ദേവി ക്ഷേത്രത്തിൽനിന്നും ഇറങ്ങിയോടിയിട്ടൊന്നുമില്ല‘: ശബരിമല വിഷയത്തിൽ ഗൌരിയമ്മ

തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (12:44 IST)
തിരുവനന്തപുരം: ആർത്തവമുള്ള സ്ത്രീകൾക്ക്കൂടി ശബരിമലയിൽ പ്രവേശനമനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിടെ ആർത്തവമുള്ളപ്പോൾ താൽ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെ ആർ ഗൌരിയമ്മ. ആർത്തവ ദിവസം താൻ അമ്പലത്തിൽ കയറിയിട്ടുണ്ടെന്നും അതിന്റെ പേരിൽ ദേവി ക്ഷേത്രത്തി നിന്നും ഇറങ്ങിയോടിയിട്ടില്ലെന്നും ഗൌരിയമ്മ പറഞ്ഞു.
 
‘മൂത്ത ജേഷ്ഠനും ഭര്യക്കുമൊപ്പം ക്ഷേത്രത്തിൽ പോയ ഞാൽ ആർത്തവമയതിനാൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു, അവർ വരുന്ന കാത്തുനിന്ന് മുശിഞ്ഞ ഞാൻ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ഈ സമയം ദേവി അവിടെതന്നെ ഉണ്ടായിരുന്നു. അല്ലാതെ എന്നെ കണ്ട് ഇറങ്ങിയോടിയിട്ടൊന്നുമില്ല.’ എന്ന് ഗൌരിയമ്മ പരിഹസിച്ചു.
 
അതേ സമയം വിധി നടപ്പിലാക്കിയ രീതിയെയും ഗൌരിയമ്മ വിമർശിച്ചു. സുപ്രീം കോടതി വിധിയോട് അളുകളിൽ വിശ്വാസം ജനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്നത് എന്ന് ഗൌരിയമ്മ ചോദിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍