അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എം എല്‍ എയുമായ ശബരീനാഥ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നിര്‍ദ്ദേശപ്രകാരമാണ് ശബരീനാഥ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.
അരുവിക്കരയിലെ മികച്ച പ്രകടനമാണ് ശബരീനാഥിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ കാരണമായത്. ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യവുമായാണ് ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.