റഷ്യയില്‍ വിമാനം തകര്‍ന്നു മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് പെരുമ്പാവൂര്‍ സ്വദേശികള്‍

ശനി, 19 മാര്‍ച്ച് 2016 (18:47 IST)
ദുബായില്‍ നിന്നുള്ള യാത്രാവിമാനം റഷ്യയില്‍ തകര്‍ന്നു മരിച്ചവരില്‍ മലയാളി ദമ്പതികളും. പെരുമ്പാവൂര്‍ സ്വദേശികളായ ശ്യാം മോഹന്‍ (27), ഭാര്യ അഞ്‌ജു(26) എന്നിവരാണ് മരിച്ചത്. പെരുമ്പാവൂർ വെങ്ങോല ചാമക്കാലയിൽ മോഹനന്റെ മകനാണ് ശ്യാം മോഹൻ. പനിക്കയം കതിർവേലിൽ അയ്യപ്പന്റെ മകളാണ് അഞ്ജു (26) എന്നിവരാണ് മരിച്ചത്.
 
നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഇവര്‍ യാത്ര തിരിച്ചത്. ദുബായ് വഴി റഷ്യയിലേക്ക് ആയിരുന്നു പോയത്. റഷ്യയില്‍ ആയുര്‍വേദ റിസോര്‍ട്ട് ജീവനക്കാരായിരുന്നു ഇവര്‍. അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് ഇത് ശ്യാമും അഞ്ജുവുമാണെന്ന് തിരിച്ചറിഞ്ഞത്.
 
ഇന്ത്യൻ സമയം പുലർച്ചെ 03.50നായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 62 പേരാണ് മരിച്ചത്. തെക്കൻ റഷ്യയിലെ റസ്റ്റേവ് ഓൺ ഡോണിൽ ലാൻഡിങ്ങിനിടെ ആയിരുന്നു വിമാനം തകർന്നു വീണത്. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക