അപകടങ്ങള്‍ കുറയ്ക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും: മുഖ്യമന്ത്രി
ചൊവ്വ, 8 ജൂലൈ 2014 (16:43 IST)
റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാന്‍ പൊലീസ് ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ട്രാഫിക് പൊലീസിന് ട്രാമാകെയര്‍ പരിശീലനം-സ്‌മൈല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. അപകട മരണങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്ന ചോദ്യത്തിന് ഉത്തരമാണ് സ്‌മൈല്‍ പദ്ധതി. ഇത് നൂതനമായ ഒരു ചുവട്‌വെപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം നടന്ന ശേഷമുള്ള ഒരു മണിക്കൂര്‍ വിലപ്പെട്ടതാണെന്നും ഇതിനിടയില്‍ നല്‍കുന്ന ചികിത്സ പ്രധാനമുള്ളതാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അപകടത്തില്‍പ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ സംബന്ധിച്ച പരിശീലനം മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന പൊലീസ് വാഹനത്തില്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കരുതാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രി വിഎസ്ശിവകുമാര്‍ മേയര്‍ കെ ചന്ദ്രിക, സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ വി ഗീത, ഡിഎച്ച്എസ് ഡോ പികെ ജമീല, എഡിജിപിമാരായ ആര്‍ശ്രീലേഖ, എം.എന്‍.കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.