പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

ഞായര്‍, 1 ജൂണ്‍ 2014 (17:41 IST)
പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യുതി ബോര്‍ഡിലെ കരാര്‍ തൊഴിലാളിയായ ചേര്‍ത്തല ആഞ്ഞിലിപ്പാലം നെയ്പ്പള്ളി വീട്ടില്‍ ജയരാജ് (20)ആണ് പൊലീസ് പിടിയിലായത്.
 
ചേര്‍ത്തല ടൌണിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി കോട്ടയത്തെ ഇയാളുടെ ബന്ധുവീട്ടില്‍ പാര്‍പ്പിച്ചായിരുന്നു പീഡിപ്പിച്ചതെന്നാണു കേസ്. 
 
കഴിഞ്ഞ ദിവസം സി.ഐ കെ.ജി അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തണ്ണീര്‍മുഖത്തെ കട്ടച്ചിറയില്‍ നിന്നാണ്‌ ജയരാജിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക