പതിനഞ്ചുകാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (16:52 IST)
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ചെമ്മരുതി മുട്ടപ്പലം പോങ്ങുവിള വട്ടപ്ലാമൂട് കോളനി ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണു എന്ന 21 കാരനാണു പൊലീസ് പിടിയിലായത്.

നാവായിക്കുളം സ്വദേശിയായ പെണ്‍കുട്ടി അമ്മാവന്‍റെ മരണാന്തര ചടങ്ങിനു തച്ചോട് മുട്ടപ്പലം കോളനിയില്‍ എത്തിയതായിരുന്നു. കുളിമുറിയില്‍ കയറിയ പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു ഇയാള്‍. അടുത്തിടെ കുട്ടിക്ക് വയറുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്വേഷണത്തില്‍ കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്നും കണ്ടെത്തി.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്. വര്‍ക്കല സിഐ ആര്‍വിനോദ് കുമാര്‍, അയിരൂര്‍ എസ്ഐ ചന്ദ്രരാജന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക