അദ്ധ്യാപികയ്ക്കുനേരെ പീഡനശ്രമം: പ്രതിക്ക് കഠിനതടവ്

വെള്ളി, 8 ജൂലൈ 2016 (12:20 IST)
അദ്ധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. തമിഴ്നാട് സേലം സ്വദേശി സെല്‍വരാജ് എന്ന 28 കാരനാണു അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷ് ശിക്ഷ വിധിച്ചത്.
 
2011 സെപ്തംബര്‍ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുയ്യാലി റെയില്‍വേ ട്രാക്കിലൂടെ വിജനമായ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണു സെല്‍വരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
തടവു ശിക്ഷയ്ക്കൊപ്പം 30,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയില്‍ നിന്ന് 20000 രൂപ അദ്ധ്യാപികയ്ക്ക് നല്‍കണം. ടൌണ്‍ എസ്.ഐ ആയിരുന്ന സനല്‍ കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക