വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം വടക്കേവിള സ്വദേശി സന്തോഷ് ആണ് നെയ്യാറ്റിന്‍കര സി.ഐ സി.ജോണിന്‍റെ വലയിലായത്.
നെയ്യാറ്റിന്‍കര പൊലീസ് ക്വാര്‍ട്ടേഴ്സിനു സമീപത്ത് താമസിക്കുന്ന യുവതിയെയാണു പ്രതി മാസങ്ങള്‍ക്ക് മുമ്പ് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. പ്ലംബിംഗ് ജോലി ചെയ്യുന്ന സന്തോഷ് യുവതിയുമായി അടുപ്പത്തിലായിരുന്നു.
പീഡനം നടത്തിയ ശേഷം ഇയാള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയും ചെയ്തു. തുടര്‍ന്നായിരുന്നു യുവാവിനെതിരെ യുവതി കോടതിയിലും പൊലീസിലും പരാതി നല്‍കിയത്.