പാമോലിന്‍ ഇറക്കുമതി: ജിജി തോംസണിന്റെ വാദം തെറ്റെന്ന് ചെന്നിത്തല
പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് നല്‍കിയിരുന്നെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വാദം തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
നിയമസഭയില്‍ എസ് ശര്‍മയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. ജിജി തോംസണ്‍ വിയോജനക്കുറിപ്പ് നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി.
കെ കരുണാകരന്‍ സര്‍ക്കാരിന്റെ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നെന്നും ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും ജിജി തോംസണ്‍ നേരത്തെ പറഞ്ഞത് വന്‍ വിവാദമായിരുന്നു.1997ലാണ് പാമോലിന്‍ ഇറക്കുമതി സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസില്‍ കരുണാകരനൊപ്പം പ്രതികളായി ഏഴുപേരില്‍ ഒരാളാണ് ജിജി തോംസണ്‍.