കണ്‍സ്യൂമര്‍ഫെഡ് അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി ചെന്നിത്തല
കണ്‍സ്യൂമര്‍ഫെഡ് അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് പാര്‍ട്ടിക്കുളളില്‍ത്തന്നെ ആവശ്യമുയരുന്നുതിനിടെയാണ് ആഭ്യന്തരമന്ത്രി വിജിലന്‍സിന് അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.