ഇനിയുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുള്ള അവലോകന യോഗം ഇടുക്കി കോട്ടയം ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് ചേരും. ദുരന്തം കഴിഞ്ഞ് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്.