തുലാവര്‍ഷം തമിഴ്‌നാട്ടിലെത്തി; കേരളത്തില്‍ നാളെയെത്തും

സിആര്‍ രവിചന്ദ്രന്‍

ശനി, 29 ഒക്‌ടോബര്‍ 2022 (18:21 IST)
തുലാവര്‍ഷം തമിഴ്‌നാട്ടിലെത്തി. കേരളത്തില്‍ നാളെയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ എത്തിയിട്ടുണ്ട്. മഴസാധ്യത കണക്കിലെടുത്ത് നാളെ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
 
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍