സംസ്‌ഥാനത്ത്‌ നാളെ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യത

തിങ്കള്‍, 18 മെയ് 2015 (19:23 IST)
സംസ്‌ഥാനത്ത്‌ നാളെ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യത. കാലാവസ്‌ഥാ നിരീക്ഷണ വകുപ്പാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഉച്ചയ്ക്കുശേഷം ഇടിയോടും കാറ്റാടും കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.  ലക്ഷ്വദ്വീപില്‍ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുടെ സാന്നിധ്യമാണ് മഴയ്ക്ക് കാരണം. അതേസമയം ഈ അന്തരീക്ഷ ചുഴിയുടെ പ്രത്യേകത കാരണം മഴ വെള്ളിയാശ്ച വരെ തുടര്‍ന്നേക്കാമെന്നും നിഗമനമുണ്ട്.

കഴിഞ്ഞ ദിവസത്തെ കനത്ത മഴ തലസ്‌ഥാനത്തെ റോഡ്‌ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഇനിയും ഇതേപോലെ മഴ പെയ്യുമെന്ന് പ്രവചിച്ചിരിക്കുന്നതിനാല്‍ തലസ്ഥാനവാസികള്‍ ആശങ്കയിലാണ്. ഇന്ന് രാവിലെയോടെയാണ് തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് ശമനമുണ്ടായത്. മഴ ഒഴിയാത്തതിനാല്‍ വെള്ളക്കീറ്റ് ഒഴിവാക്കാനുള്ള നടപടികള്‍ എങ്ങുമെത്തുന്നുമില്ല.

വെബ്ദുനിയ വായിക്കുക