സംസ്ഥാനം രണ്ടു ദിവസം കൂടി മഴയില്‍ നനയും
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഏഴ് മുതല്‍ 13 സെന്‍റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍.
ആന്ധ്ര, ഒറീസ തീരങ്ങളില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ വീണ്ടുമെത്താന്‍ കാരണം. അന്‍പത് മുതല്‍ അന്‍പതിയഞ്ചു വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് പരമാവതി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ജില്ലാകളക്ടർമാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.