പിവി അൻവറിൻറെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ വിശദമായ വാർത്താക്കുറിപ്പുമായി ഇഡി. 14.38 കോടി സ്വത്ത് 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് ഇഡി അറിയിച്ചു. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഇഡി വാർത്താകുറിപ്പിൽ പറയുന്നു.