വ്യാപക റെയ്ഡ്: 1200 പേര്‍ പിടിയില്‍

ശനി, 13 ജൂണ്‍ 2015 (15:48 IST)
സിറ്റി പൊലീസ് കഴിഞ്ഞ ദിവസം നഗര വ്യാപകമായി നടത്തിയ കോം‍ബിംഗ് ഓപ്പറേഷനില്‍ 1200 ലധികം പേരെ വലയിലാക്കി. മോഷണം, മയക്കുമരുന്ന് കച്ചവടം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്.വെങ്കടേഷിന്‍റെ നേതൃത്വത്തിലായിരുന്നു പ്രത്യേക പരിശോധന നടന്നത്.
 
പിടിയിലായവരില്‍ 21 പിടികിട്ടാപ്പുള്ളികളും 364 വാറണ്ടു പ്രതികളുമുണ്ട്. മറ്റു പല ക്രിമിനല്‍ കേസുകളിലും അകപ്പെട്ട 150 പേരും പിടിയിലായി. 
 
ചെക്ക് കേസില്‍ ഒളിവില്‍ കഴിയുന്ന വള്ളക്കടവ് സുധീര്‍, പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതി ആക്കുളം ജയചന്ദ്രന്‍, അടിപിടി കേസില്‍ സ്ഥിരം പ്രതിയായ സന്തോഷ് കൃഷ്ണ, അബ്കാരി കേസിലെ പ്രതി പുന്നക്കുളം സജി എന്നിവരും പിടിയിലായവരില്‍ പെടുന്നു. മദ്യപിച്ചു വാഹനമോടിച്ച 83 പേരെയും കോം‍ബിംഗില്‍ കുടുക്കി.

വെബ്ദുനിയ വായിക്കുക