രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍
കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എ.ഐ.സി.സി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. വൈകിട്ടു തലസ്ഥാന നഗരിയിലെ പുത്തരിക്കണ്ടം മൈതാനത്തു നറ്റക്കുന്ന സമാപന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച നടക്കുന്ന കെ.പി.സി.സി യുടെ പ്രത്യേക യോഗത്തിലും രാഹുല്‍ ഗാന്ധി സംബന്ധിക്കും. ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ബുധനാഴ്ച രാവിലെ പത്തു മണിക്കു ചേരുന്ന യോഗത്തില്‍ മദ്യ നയം സംബന്ധിച്ച കോണ്‍ഗ്രസ് നിലപാട് രാഹുല്‍ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. യോഗത്തില്‍ രാഹുലിനൊപ്പം എ.കെ.ആന്‍റണി, വയലാര്‍ രവി. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും സംബന്ധിക്കും.