Puthupalli By Election Live Updates: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്‌സ് സി തോമസുമാണ് മത്സരിക്കുന്നത്. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉള്ളത്. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ എട്ടിന് ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍. എഎപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഏഴ് പേരാണ് മത്സരരംഗത്തുള്ളത്.