ധനവകുപ്പും പിഎസ്‌സിയും നേര്‍ക്കുനേര്‍; പ്രത്യേക യോഗം ഇന്ന്
ചൊവ്വ, 4 ഓഗസ്റ്റ് 2015 (09:33 IST)
ധനവകുപ്പും പിഎസ്‌സിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ പിഎസ്‌സിയുടെ പ്രത്യേക യോഗം ഇന്ന് ചേരും. ധനവിനിയോഗത്തെ സംബന്ധിച്ച് പഠിച്ച ഉപസമതിയുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. അതേസമയം പിഎസ്‌സി ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തും.
ധനവിനിയോഗത്തെ സംബന്ധിച്ച പഠിച്ച മൂന്നംഗ ഉപസമതിയുടെ റിപ്പോര്‍ട്ട് യോഗത്തിന്റെ പരിഗണനയ്ക്ക് വരും. യോഗത്തിന് ശേഷം പിഎസ്‌സി ചെയര്‍മാനും അഞ്ച് അംഗങ്ങളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. പിഎസ്‌സിക്ക് ധനവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിലുള്ള എതിര്‍പ്പ് ചെയര്‍മാന്‍ വീണ്ടും മുഖ്യമന്ത്രിയെ അറിയിക്കും. ധനപ്രതിസന്ധി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി നില്‍ക്കുന്നുവെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിക്കും.
ഇന്നല ധനകാര്യ പരിശോധന വിഭാഗം പിഎസ്എസി ആസ്ഥാനത്ത് എത്തിയതിലുള്ള എതിര്‍പ്പ് മുഖ്യമന്ത്രിയോട് നേരിട്ട് രേഖപ്പെടുത്തും. ചട്ട പ്രകാരം ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ ധനവിനിയോഗ കാര്യങ്ങള്‍ പരിശോധിക്കാനുള്ള അധികാരം അക്കൗണ്ടന്റ് ജനറലിന് മാത്രമേയുളളുവെന്നും മറ്റ് ഒരു പരിശോധനയുമായി സഹകരിക്കില്ലെന്ന കര്‍ശന നിലപാടും ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിക്കും.