ജലീൽ അങ്ങോട്ട് വിളിച്ചെങ്കിൽ പ്രോട്ടോക്കോൾ ലംഘനം

വ്യാഴം, 16 ജൂലൈ 2020 (14:19 IST)
യുഎഇ കോൺസുലേറ്റ് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് ആവശ്യപ്പെട്ട് മന്ത്രി കെടി ജലീൽ അങ്ങോട്ട് വിളിച്ചതാണെങ്കിൽ അത് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ലംഘനം. 1000 കിറ്റുകൾ യുഎഇ  കോൺസുലേറ്റിന്റെ ചിലവിൽ കൺസ്യൂമർഫെഡിൽ നിന്നു സംഘടിപ്പിച്ചു 2 പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നതിനായാണ് താൻ സ്വപ്‌ന സുരേഷിനെ വിളിച്ചെന്നായിരുന്നു ജലീൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
 
എന്നാൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ ഏത് സംഘടനയും പൗരനും വിദേശ സംഘ്ടനകളിൽ നിന്ന് പണമോ സഹായമോ സ്വീകരിക്കണമെങ്കിൽ ഫോറിൻ കറൻസി റഗുലേഷൻ ആക്ടിനു വിധേയമായിരിക്കണം. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണം.വ്യക്തിപരമായി വിളിച്ചു സാധനങ്ങൾ ആവശ്യപ്പെടുന്നതു ശരിയായ കീഴ്‌വഴക്കമല്ല.
 
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സ്ക്രീൻ ഷോട്ട് അനുസരിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ സമ്മതപ്രകാരമാണ് മന്ത്രി കിറ്റ് വിതരണത്തിന് മുങ്കൈ എടുത്തതെന്ന കാര്യം വ്യക്തമാക്കേണ്ടതായി വരും.ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള മന്ത്രി ഒരു വിദേശകോൺസിലേറ്റും അതിന്റെ ഇടനിലക്കാരിയുമായും പണം കൈപറ്റിയിട്ടുണ്ടെങ്കിൽ അത് നിയമാനുസൃതമായിരുന്നോ എന്നും അദ്ദേഹം വ്യക്തമാക്കേണ്ടതായി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍