മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ ഷട്ടറുകൾ തുറന്നതിൽ തമിഴ്‌നാടിനെതിരെ പ്രതിഷേധം

വ്യാഴം, 2 ഡിസം‌ബര്‍ 2021 (12:49 IST)
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൽ തമിഴ്‌നാട് തുറന്നതിനെതിരെ പ്രതിഷേധം. വിഷയത്തിൽ മുഖ്യമന്ത്രി തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മേല്‍നോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിക്കും.
 
ബുധനാഴ്‌ച്ച രാത്രിയാണ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നത്. ഇതിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരുകയും വീടുകളിൽ വെള്ളം കയറുകയും ച്എയ്‌തു. ഇതിനെ തുടർന്ന് പെരിയാര്‍ തീരപ്രദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിച്ചു.
 
നിലവിൽ തുറന്നിരിക്കുന്ന എട്ട ഷട്ടറുകൾക്കൊപ്പം രണ്ട് ഷട്ടറുകൾ കൂടി ഇന്നലെ തുറക്കുകയായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഇതിന്റെ മുന്നറിയിപ്പ് വിവരം ലഭിച്ചത് 4.27നാണ് മന്ത്രി പറഞ്ഞു. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കിയത്. പിന്നീട് അത് 4206 ഘനയടിയായി കുറച്ചെന്നും മന്ത്രി പറഞ്ഞു
 
ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്. രണ്ട് ദിവസം മുൻപ് സമാനമായ രീതിയിൽ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍