1.25 കോടി ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഇരിട്ടി മുന്‍സിപാലിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത്. എല്‍ഡിഎഫ് ആണ് മുന്‍സിപാലിറ്റി ഭരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡാണെന്നും എംഎല്‍എ ആണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും എംഎല്‍എയുടെ ഓഫിസ് അറിയിക്കുകയായിരുന്നു.