അവശ്യ സേവന വിഭാഗം ജീവനക്കാർക്ക് പട്ടത്തും ആറ്റിങ്ങലിലുമായി വോട്ടിംഗ് കേന്ദ്രങ്ങൾ

എ കെ ജെ അയ്യർ

ഞായര്‍, 21 ഏപ്രില്‍ 2024 (12:56 IST)
തിരുവനന്തപുരം : 2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ സമ്മതിദായകർ ആയിട്ടുള്ളതും അവശ്യ സേവന വിഭാഗത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുന്നതുമായ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കി.
 
തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ളവർ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലും, ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ളവർ ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ യിലും ഒരുക്കിയിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകളിൽ (പി.വി.സി) 21-04-2024 മുതൽ 23-04-2024 വരെ നിയമന ഉത്തരവും തിരിച്ചറിയൽ രേഖയുമായി നേരിട്ടെത്തി പോസ്റ്റൽ വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
 
 ഇതിനകം 12 ഡി ഫോം നല്കിയിട്ടുള്ളവരും എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതുമായ അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാർക്കും പ്രസ്തുത പി.വി.സി കൾ വഴി വോട്ട് രേഖപ്പെടുത്താവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍