തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി: രമേശ് ചെന്നിത്തല

ശ്രീനു എസ്

ശനി, 10 ഏപ്രില്‍ 2021 (08:47 IST)
തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇത് ഫലപ്രദമായി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ട് ചെയ്ത ഇവര്‍ക്ക് ഇപ്പോള്‍ തപാല്‍ വോട്ടിനുള്ള ബാലറ്റും പോസ്റ്റലായും വരികയാണ്.
 
ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാവും. മൂന്നരലക്ഷത്തോളം തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ ഉണ്ട് എന്നതിനാല്‍ ഇതും തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വോട്ടേഴ്‌സ് ലിസ്റ്റിലെ വ്യാജവോട്ടര്‍മാരെ കണ്ടെത്താനും അവര്‍ കള്ളവോട്ട് ചെയ്യുന്നത് ഒരു പരിധിവരെ തടയാനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍