ചെങ്ങന്നൂർ കൊലപാതകം: രണ്ട് ദിവസം പൊലീസ് ഷെറിനെ ഉറക്കിയില്ല

തിങ്കള്‍, 30 മെയ് 2016 (12:54 IST)
ചെങ്ങന്നൂരിൽ മകൻ വെടിവെച്ച് കൊന്ന പ്രവാസി മലയാളിയുടെ മൃതദേഹാവശിഷ്ടങ്ങൾ കിട്ടി. മകൻ ഷെറിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശശീരാവശിഷ്ടങ്ങൾ ലഭിച്ചത്. രണ്ടു ദിവസമായി ഷെറിൻ പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു നൽകിയിരുന്നത്.
 
രണ്ടു ദിവസം ഉറക്കാതെയുള്ള പൊലീസിന്റെ നിരന്തരം ചോദ്യത്തിന് ഒടുവിൽ ഇന്ന് രാവിലെയാണ് ഷെറിൻ കൊലചെയ്തുവെന്ന് പൂർണമായി സമ്മതിച്ചത്. മൃതദേഹാവശിഷ്ടങ്ങൾ എവിടെയൊക്കെയാണ് ഉപേക്ഷിച്ചിരിക്കുന്നതെന്ന കാര്യം ഇന്നാണ് ഷെറിൻ പൊലീസിനോട് വ്യക്തമാക്കിയത്.
 
സ്വത്ത് തർക്കത്തെതുടർന്ന് പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടുകത്തികൊണ്ട് ശരീരം മുറിച്ച് കഷ്ണങ്ങൾ ആക്കുകയായിരുന്നു. തുടർന്ന് മൃതദേഹ‌ അവശിഷ്ടങ്ങൾ പുഴയിൽ പലഭാഗങ്ങളിലായി കൊണ്ടുപോയിടുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക