മിന്നല്‍ റെയ്ഡ്: 438 പേര്‍ കുടുങ്ങി

ബുധന്‍, 19 നവം‌ബര്‍ 2014 (17:46 IST)
തലസ്ഥാന ജില്ലയിലെ റൂറല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനകളിലായി പിടികിട്ടാപ്പുള്ളികള്‍ അടക്കം 438 പേരെ പൊലീസ് വലയിലാക്കി. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നത്. പിടിച്ചുപറി, മോഷണം, മദ്യപിച്ച് വാഹനമോടിക്കല്‍, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമം എന്നീ വിഷയങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പം പിടികിട്ടാപ്പുള്ളികളും റെയ്ഡില്‍ കുടുങ്ങി.

പത്തോളം പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച 243 പ്രതികളെയും പിടികൂടിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനു 157 പേരെയും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനു 38 പേരെയുമാണ്‌ അറസ്റ്റ് ചെയ്തത്.

ഇതിനൊപ്പം ഹെല്‍മറ്റ് ധരിക്കാതെയും മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചതിനായി 577 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. റൂറല്‍ പൊലീസ് മേധാവി രാജ്‍പാല്‍ മീണയുടെ നേതൃത്വത്തില്‍ ഡിവൈഎസ്.പി മാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ്‌ പരിശോധനയില്‍ പങ്കെടുത്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക