തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈല്‍ ഫോണ്‍ അതിഥി തൊഴിലാളി മോഷ്ടിച്ചു; പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 ജൂലൈ 2023 (08:38 IST)
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈല്‍ ഫോണ്‍ അതിഥി തൊഴിലാളി മോഷ്ടിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് കള്ളനെ പിടികൂടി. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന്റെ മൊബൈല്‍ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശി സുബ്രതോകൗറിനെ നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് പിടികൂടി. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ വ്യായാമതിനിറങ്ങിയ സുരേഷിന്റെ മൊബൈല്‍ ഫോണ്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിന് സമീപത്ത് വച്ച് മോഷ്ടിക്കപ്പെടുകയായിരുന്നു.
 
മോഷ്ടാവ് മൊബൈലുമായി ഒരു കിലോമീറ്റര്‍ മാറി നെയ്യാറ്റിന്‍കര ബാലരാമപുരം ബസ് സ്റ്റോപ്പില്‍ എത്തി, തമിഴ്‌നാട് ബസ്സില്‍ കയറുന്നതിനിടയാണ് പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍