അനുമതിയില്ലാതെ സിനിമയിലും സീരിയലിലും അഭിനയിക്കേണ്ടെന്ന് പോലീസുകാര്‍ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പോലീസ് മേധാവി അനില്‍കാന്ത് സര്‍ക്കുലറില്‍ വ്യക്തമാക്കി. 2015ല്‍ അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.